ഇന്ന് പന്ത്രണ്ട് വിളക്ക് ആഘോക്ഷം :ക്ഷേത്രങ്ങള്‍ ഒരുങ്ങി

Spread the love

 

konnivartha.com; 12 മാസത്തിലൊരിക്കൽ നവംബർ മധ്യത്തിൽ മലയാള മാസമായ വൃശ്ചിക മാസത്തില്‍ 1 മുതല്‍ 12 ദിവസം നടന്നു വരുന്ന പ്രധാന ചടങ്ങുകളില്‍ വിശേഷാല്‍ ചടങ്ങ് ആണ് ക്ഷേത്രങ്ങളില്‍ പന്ത്രണ്ടു വിളക്കായി ആഘോഷിക്കുന്നത് .

ഇന്ന് വൃശ്ചികം പന്ത്രണ്ടു ആയതിനാല്‍ ക്ഷേത്രങ്ങളില്‍ പന്ത്രണ്ട് വിളക്ക് ആഘോക്ഷം നടക്കും . രാവിലെ മുതലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിക്കുന്നത് ആണ് പ്രധാന ചടങ്ങ് .

അന്തകാരമകന്ന് ജീവിതത്തില്‍ പ്രകാശം തെളിഞ്ഞു വിളയാടാന്‍ ആണ് വിശേഷാല്‍ വിളക്കുകള്‍ തെളിയിക്കുന്നത് . ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെരാതില്‍ വിളക്കുകള്‍ തെളിയിക്കും .

മധ്യ തിരുവിതാംകൂറില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ആണ് പന്ത്രണ്ടു വിളക്ക് മഹോത്സവത്തിന് പ്രാധാന്യം .

12 വിളക്ക് ആചരണത്തിനു പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. പറയി പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പൂജകൾ നടത്തിയതിന്‍റെ ഓർമ്മയിലാണത്രെ ഈ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം ആചരിക്കുന്നത് .

ശബരിമലയില്‍ ഇന്ന് പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്.

Related posts