
കോന്നിയിലെ ഈ സര്‍ക്കാര്‍ ഓഫീസുകളുടെ മുന്‍ ഭാഗത്തെ കാട് തെളിയിക്കാന്‍ പദ്ധതി ഇല്ലേ
കോന്നി വാര്‍ത്ത ഡോട്ട് കോം : നാട് മുഴുവനും ശുചീകരണം നടത്തണം എന്നുള്ള ആഹ്വാനം നടത്തുന്ന നമ്മുടെ ആരോഗ്യ വകുപ്പും ത്രിതല പഞ്ചായത്തും കണ്ണ് തുറന്നു കാണുക . കോന്നി ടൌണ്‍ പോലീസ് സ്റ്റേഷന്‍ റോഡില്‍ ബി എസ് എന്‍ എല്‍ , പോസ്റ്റ് ഓഫീസ് പടിയിലെ കാടുകള്‍ . ഈ കാട് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല .കോന്നി പഞ്ചായത്ത് വില്ലേജ് സ്കൂള്‍ എല്ലാം ഉള്ള റോഡില്‍ ആണ് അധികാരികളുടെ അനാസ്ഥ മൂലം കാട് വളര്‍ന്നത് .
തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് ആവശ്യത്തിനും അനാവശ്യത്തിനും പദ്ധതികള്‍ തയാറാക്കുന്നവര്‍ എങ്കിലും ഈ കാട് ഒന്നു ഇളക്കി പറിക്കുക . രണ്ടും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം . അതിന് മുന്നില്‍ ആണ് കാട് വളര്‍ന്ന് നില്‍ക്കുന്നത് . ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞു ഈ സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിച്ച് ഇറങ്ങിയാല്‍ കാട് നീക്കം ചെയ്യാനുള്ള കാര്യമേ ഉള്ളൂ .