
കോന്നിയിലെ മുഴുവന്‍ ക്വാറികളിലും ശക്തമായ പരിശോധന അനിവാര്യം
കോന്നി വാര്‍ത്ത ഡോട്ട് കോം : തൃശ്ശൂരില്‍ ഒന്നര വര്‍ഷമായി പൂട്ടികിടന്ന ക്വാറിയില്‍ സ്ഫോടനം നടന്നു ഒരാള്‍ മരിച്ച സാഹചര്യത്തില്‍ കോന്നി മേഖലയിലെ മുഴുവന്‍ ക്വാറികളിലും ജില്ലാ പോലീസ് അടിയന്ത്രിര പരിശോധനകള്‍ നടത്തണം എന്ന് ആവശ്യംഉയര്‍ന്നു . അനുവദിച്ചതിനെക്കാള്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ ക്വാറികളുടെ സമീപ സ്ഥലങ്ങളില്‍ ഒളിപ്പിച്ചതായാണ് വിവരം . ഒളിവ് ഇടങ്ങളില്‍ നിന്നും ആവശ്യത്തിന് സ്ഫോടക വസ്തുക്കള്‍ എടുത്ത് പാറമടകളില്‍ എത്തിച്ച് ഉപയോഗിച്ച് വരുന്നു എന്നാണ് വിവരം .
കഴിഞ്ഞിടെ കല്ലേലി വയക്കരയില്‍ കണ്ടെത്തിയ ഒരു കെട്ട് അടങ്ങിയ 96 എണ്ണം ഉള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പാതിയില്‍ നിലച്ച നിലയിലാണ് . ആരാണ് സ്ഫോടക വസ്തു ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല . ഇതോടെ അന്വേഷണം ചില പാറമട കേന്ദ്രീകരിച്ചു നടന്നു എങ്കിലും കൂടുതല്‍ പുരോഗതി ഇല്ല .
പാടത്തും കല്ലേലി മേഖലയിലും കണ്ട ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിര്‍മ്മിച്ചത് എവിടെയാണ് എന്ന് അന്വേഷണ സംഘത്തിന് ബോധ്യം ഉണ്ടെങ്കിലും രഹസ്യ സ്വഭാവം കണക്കിലെടുത്ത് പോലീസ് അക്കാര്യം വെളിപ്പെടുത്തിയില്ല .
കോന്നിയിലെ വന മേഖല കേന്ദ്രീകരിച്ചു ചില നിരോധിത സംഘടകളുടെ പരിശീലനം നടന്നതായി 2013 മാർച്ച് 26നു കേരള പോലീസ് ഇൻറലിജൻസ് വിഭാഗത്തില്‍ അന്ന് എ ഡി ജി പി യായിരുന്ന ഹേമചന്ദ്രന് കോന്നി ഐരവണ്‍ നിവാസിയായ വിഷ്ണു മോഹന്‍ ഒരു പരാതി നല്‍കിയിരുന്നു . കോന്നി പോലീസ് വിഷ്ണു മോഹനനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി(153(A)എന്ന വകുപ്പും) കേസ്സ് എടുത്തിരുന്നു .
കോന്നി മേഖലയിലെ മുഴുവന്‍ പാറമട ,ക്രഷര്‍ യൂണിറ്റുകള്‍ എന്നിവിടെ അടിയന്തിരമായി പരിശോധന നടത്തി മുഴുവന്‍ സ്ഫോടക വസ്തുക്കളുടെയും കണക്ക് എടുക്കണം എന്നും അനുമതിയില്‍ കൂടുതല്‍ ഉള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കണം എന്നും ആവശ്യം ഉയര്‍ന്നു . കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര ഐ ബി യിലും ഇത് സംബന്ധിച്ചു ചിലര്‍ പരാതി നല്‍കിയിട്ടുണ്ട് .
ബോംബ് നീര്‍വീര്യ വകുപ്പുകളുടെ സാന്നിധ്യത്തില്‍ വേണം പരിശോധനകള്‍ എന്നും ആവശ്യം ഉയര്‍ന്നു . കല്ലേലി -അച്ചന്‍ കോവില്‍ കാനന പാതയില്‍ 24 മണിക്കൂറും പോലീസ് വനം വകുപ്പ് വിഭാഗം സുരക്ഷാ പരിശോധനകള്‍ വേണം എന്നാണ് പ്രധാന ആവശ്യം . സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ചു പഴുതടച്ച അന്വേഷണം ഉണ്ടാകണം .
മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍