Trending Now

കോന്നിയിലെ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടികൾ പൂർത്തീകരണത്തിലേക്ക്

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം :40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണി ഉള്ളതുമായ കോന്നി നാരായണ പുരം മാര്‍ക്കറ്റിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടുകയും പൊളിച്ചു മാറ്റുന്നതിനുള്ള ലേലം നടത്തുകയും ചെയ്തു.

2016 ൽ കെട്ടിടം അപകട സ്ഥിതിയിലാണെന്ന് എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കെട്ടിടം പൂർണമായും ഒഴിപ്പിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിനുള്ള ലേല നടപടികൾ പൂർത്തീകരിച്ചു. അംഗീകാരം നൽകുന്നതിനായി (05/11/2021) അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടുവാനും പൊളിക്കുമ്പോൾ ഉള്ള സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ്, എയർഫോഴ്സ്, റവന്യൂ, കെ എസ് ഇ ബി ആരോഗ്യ വിഭാഗങ്ങളുടെയും യോഗവും വിളിച്ചു .

ലേലം പൂർത്തീകരിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ നേതൃത്വത്തിൽ ട്രഷറി കെട്ടിട സമീപം താൽക്കാലികമായി കച്ചവടം നടത്തുന്ന ആളുകൾ ഒഴിയണമെന്ന് അറിയിപ്പു നൽകി. കെട്ടിടം പൊളിക്കുന്നത് പൂർത്തീകരിച്ചാൽ ഒരു ആധുനിക ഷോപ്പിങ് കോംപ്ലക്സ് പണിയാൻ ഉള്ള നടപടികൾ അടിയന്തിരമായി ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ അറിയിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ശോഭ മുരളി, ഫൈസൽ പി എച്ച് , ഉദയകുമാർ, ജയപാലൻ ആർ, മനോജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

error: Content is protected !!