Trending Now

നാട്ടിൽ നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി

Spread the love

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കാടുവിട്ടിറങ്ങി നാട്ടിൽ നാശം വിതയ്ക്കുന്നവന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി രജ്ഞിത്.പാട്ട. കൊട്ടിയും, പടക്കം പൊട്ടിച്ചും കാട്ടുമൃഗങ്ങളെ തുരത്തുന്ന പഴഞ്ചൻ രീതിക്ക് പകരം വൈൽഡ് ആനിമൽ സെൻസിങ്ങ് ആൻ്റ് ഫെൻസിംഗ് സിസ്റ്റം എന്ന ഉപകരണമാണ് ഈ യുവാവ് നിർമ്മിച്ചിരിക്കുന്നത്.

 

പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് നാട്ടറുവുകളേയും പരമ്പരാഗത രീതികളേയും ആധുനിക ഇലക്ട്രോണിക്സ് വിദ്യയുമായി കോർത്തിണക്കിയാണ് ഉപകരണത്തിൻ്റെ നിർമ്മാണം
ജനവാസ മേഖലകളിലും കൃഷിഭൂമികളിലും ഇറങ്ങുന്നവന്യമൃഗങ്ങളെ തുരത്തിയോടിയ്ക്കാൻ വൈൽഡ് ആനിമൽ സെൻസിങ്ങ് ആൻ്റ് ഫെൻസിങ്ങ് സിസ്റ്റം കൊണ്ട് സാധിക്കും.

 

പത്ത് മുതൽ നാനൂറ് മീറ്റർ ദൂരത്ത് എത്തുന്നവന്യമൃഗങ്ങളുടെ സാന്നിധ്യം പ്രത്യേക രൂപകല്പന ചെയ്ത ഈ ഉപകരണത്തിലുടെ മനസ്സിലാക്കാൻ സാധിക്കും.ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ഹോണിലൂടെ മൃഗങ്ങളെ ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കും. ആനയേ ഭയപ്പെടുത്തി ഓടിയ്ക്കാൻ കടുവയുടേയും, തേനീച്ചയുടെയും ശബ്ദമാണ് ക്രമീകരിച്ചിരിക്കുന്നത്.

മനുഷ്യർക്ക് കേൾക്കാൻ കഴിയാത്തത്തും വന്യമൃഗങ്ങൾക്ക് ഏറെ അരോചകം സൃഷ്ടിടിക്കുന്നതുമായ ഇൻഫ്രാ സോണിക് – അൾട്രാ സോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ചാണ് വന്യമൃഗങ്ങളെ തുരത്തുന്നത്. സൗരോർജ്ജം ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.

ഒരു യൂണിറ്റുകൊണ്ട് ഒരേക്കർ സ്ഥലത്തേ കൃഷി സംരക്ഷിക്കാനാകും.രജ്ഞിത് നിർമ്മിച്ചെടുത്ത ആധുനിക ഉപകരണം കോന്നി .റാന്നി, അഞ്ചൽ, വടശ്ശേരിക്കര, കോടനാട്, ശബരിമല, വന മേഖലകളിൽ വനം വകുപ്പ് ഇപ്പോൾ വന്യമൃഗങ്ങളെ തുരത്താൻ ഉപയോഗിച്ചു വരുന്നുണ്ട്.

മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത

error: Content is protected !!