മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡിലേക്ക് ഇനി മല മുഴുവന്‍ ഇടിഞ്ഞു വീണാലും അധികാരികള്‍ അറിയില്ല : അതിനു മുന്നേ “ഉത്തമനായ” ഉടമ മണ്ണ് നീക്കം ചെയ്യും

Spread the love

മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡിലേക്ക് ഇനി മല മുഴുവന്‍ ഇടിഞ്ഞു വീണാലും അധികാരികള്‍ അറിയില്ല : അതിനു മുന്നേ “ഉത്തമനായ” ഉടമ മണ്ണ് നീക്കം ചെയ്യും

കോന്നി വാര്‍ത്ത ഡോട്ട് കോം : നാട് മുഴുവന്‍ മഴക്കെടുതികള്‍ മൂലം കഷ്ടതയില്‍ ആണെങ്കിലും മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡില്‍ കല്ലുവിള ഭാഗത്തെ റോഡില്‍ മുകളില്‍ ഉള്ള മല ഒന്നിച്ചു ഇടിഞ്ഞു വീണാലും അധികാരികള്‍ തിരിഞ്ഞു നോക്കില്ല . കാരണം ഇവിടെ തുടങ്ങാന്‍ ഇരുന്ന വലിയ പാറമടയുടെ സ്ഥലമാണ് ഇടിഞ്ഞു റോഡില്‍ വീണത് . അധികാരികള്‍ വിവരം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല . കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് തുടങ്ങിയവ വെള്ളം കയറിയതിനാല്‍ എത്തിയില്ല എന്നാണ് മുടന്തന്‍ ന്യായം എന്നു പ്രദേശ വാസികള്‍ പറയുന്നു .

കഴിഞ്ഞ മാസവും ഇവിടെ മല ഇടിഞ്ഞു റോഡില്‍ വീണു . പരാതികള്‍ നിരവധി ഉയര്‍ന്നു .ആളുകളെ കാണിക്കുവാന്‍ “ചില അധികാരപ്പെട്ട ആളുകള്‍ വന്നു പോയി ”

ഇന്നും നല്ലൊരു ഭാഗം മല ഇടിഞ്ഞു വീണു .അതും റോഡിലേക്ക് . നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വന്നു ജെ സി ബി . പാറയും ചെളിയും കല്ലും മണ്ണും എല്ലാം മാറ്റി നമ്മുടെ റോഡ് വൃത്തിയാക്കി . ഇതില്‍ കൂടുതല്‍ എന്തു സേവനം ആണ് ഹേ നാട്ടില്‍ വേണ്ടത് . ഇത് പോലെ ഉള്ള മുതലാളിമാര്‍ ഓരോ മുക്കിനും മൂലയിലും ഉണ്ടായിരുന്നേല്‍ ഈ നാട് എന്നേ മാവേലി നാടായേനെ . ഇനിയും ഉണ്ട് ഇടിഞ്ഞു വരുവാന്‍ മലകള്‍ . അടുത്ത മഴക്കാലത്ത് ഇടിഞ്ഞു വരും ജെ സി ബി എത്തും വാരും .

ഞങ്ങളുടെ മല ഇടിയുന്നതിന് നിങ്ങള്‍ക്ക് എന്താ ഛേദം നാട്ടുകാരെ .ഈ നാട്ടുകാരെ കൊണ്ട് പൊറുതി മുട്ടി എന്നു ചില സര്‍ക്കാര്‍ ജീവനകാര്‍ അടക്കം പറഞ്ഞതായി വഴി പോക്കര്‍ പറയുന്നു .ഇതേ അവസ്ഥ ആണ് കല്ലേലി അതിരുങ്കല്‍ റോഡില്‍ ചെളിക്കുഴിയില്‍ ഉള്ളത് . പലകുറി മല ഇടിഞ്ഞു .ഉരുള്‍ പൊട്ടല്‍ എന്നു നാട്ടുകാര്‍ പറയുന്നു എങ്കിലും റവന്യൂ ജീവനക്കാര്‍ ഭൂമി ശാസ്ത്ര പ്രകാരം മൊഴിയും ഇത് ഉരുള്‍ പൊട്ടല്‍ അല്ല സാധാരണ മലയിടിച്ചില്‍ എന്നു . മല ഇടിയുന്നതിനൊപ്പം കുറച്ചു വെള്ളവും മണ്ണും ചലം പോലെ ഒലിച്ചു വരും ജെ സി ബി വെച്ചു ഉടമ മാറ്റുമ്പോള്‍ റോഡ് മനോഹരമാകും .. ഈ പല്ലവി നാളെയും കേള്‍ക്കാം . നടപടി ഇല്ല .

പ്രകൃതി ദുരന്തമായി ഈ രണ്ടു സംഭവവും റവന്യൂ രേഖയില്‍ ഉണ്ടോ എന്നു തപ്പി നോക്കണം .
കാശുള്ള മുതലാളിമാര്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ എന്തിന് ഈ സാധാരണ സംഭവത്തെ വലിച്ചു നീട്ടുന്നു എന്നാണ് ഉദ്യോഗസ്ഥ മനോഭാവം . ചെളിക്കുഴിയില്‍ ഉരുള്‍ അല്ലാതെ എന്താണ് പൊട്ടിയത് എന്നു ചോദിച്ചാല്‍ ചെറിയൊരു മല ഇടിച്ചില്‍ എന്നേ “അവര്‍ “പറയൂ .
നാളെ വലിയൊരു ദുരന്ത ഭൂമിയാകുവാന്‍ ഈ മല തന്നെ ധാരാളം മതി . മുകളില്‍ വെടിവെച്ച് പാറകള്‍ അറുത്തു മാറ്റുമ്പോള്‍ താഴെ ഉള്ള ഭൂമി ലോല മാകുന്നു . മണ്ണിടിച്ചില്‍ ഈ റോഡ് അരുകില്‍ ഉണ്ട് . ആ മണ്ണ് അവിടെതന്നെ ഉണ്ട് .അധികാരികള്‍ ഇനി എങ്കിലും ആ കസേരയുടെ മഹിമ മനസ്സിലാക്കണം . നാട്ടുകാര്‍ എല്ലാം കാണുന്നു . ഒരു ദിനം അവര്‍ ഉയര്‍ത്തുന്ന സമരത്തില്‍ നാട് അണിചേരും

error: Content is protected !!