
konnivartha.com : കോന്നി വനം ഡിവിഷൻ്റെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിൻ്റെ സഹായത്തോടു കൂടിയാണ് പ്ലാൻ തയാറാക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ആദിവാസി സമൂഹങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന തടിയിതര വന വിഭവങ്ങളുടെ ശാസ്ത്രീയമയ പരിപാലനത്തിനുള്ള പദ്ധതിയും സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കപ്പെടുന്നൂ.
പ്ലാൻ തയാറാക്കുന്നതിൻ്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിലെ അധ്യാപകർ, ഗവേഷകർ, Msc Environmental Management,& Disaster management വിദ്യാർത്ഥികൾ എന്നിവർ കോന്നി, അച്ചൻ കോവിൽ വന ഡിവിഷനിൽ ഉൾപ്പെട്ട നീർത്തടങ്ങളും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും, ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളും സന്ദർശിച്ചു.
കോന്നി ഡി. എഫ്. ഒ ശ്യാം മോഹൻ ലാൽ IFS, പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പ് മേധാവിയും Disaster Management വിദഗ്ദനുമായ ഡോ. ബൈജു കെ. ആർ, Assistant professor ഡോ. മഹേഷ് മോഹൻ, ഡോ. ഹർഷ എച്ച്. റ്റി, സന്തോഷ് കുമാർ, വിഷ്ണു എൻ. ജി, സരിത വി. കെ എന്നിവർ സർവ്വെയ്ക്ക് നേതൃത്വം നൽകി.
അച്ചൻകോവിൽ നീർത്തടത്തിൽ അച്ഛൻകോവിൽ, കോന്നി വന ഡിവിഷനുകളിൽ ഉൾപ്പെട്ട 50 നീർത്തടങ്ങളാണ് പഠന വിധേയമാക്കുന്നത്. 1340.4001 ച. കിമി വിസ്തൃതിയുള്ള അച്ഛൻകോവിൽ നീർത്തടത്തിൽ കോന്നി മുതൽ പശ്ചിമ ഘട്ട നിരകളുടെ അതിർത്തി വരെയുള്ള 654.104 ച. കി. മി വിസ്തൃതിയിലായാണ് പഠന വിധേയമാക്കുന്ന 50 നീർത്തടങ്ങൾ വ്യാപിച്ചു കിടക്കുന്നത്.
അച്ഛൻകോവിലിന് ഏറ്റവും കൂടുതൽ ജലം പ്രധാനം ചെയ്യുന്നത് കല്ലാർ നീർത്തടം ആണ്. കല്ലാറിൻ്റെ വൃഷ്ടി പ്രദേശങ്ങൾ സമുദ്ര നിരപ്പിൽ നിന്നും 1923 മീറ്റർ മുതൽ വ്യാപിച്ചു കിടക്കുന്നു.കല്ലാർ അച്ഛൻ കോവിലുമായി കൂടി ചേരുന്ന സ്ഥലത്ത് സമുദ്ര നിരപ്പിൽ നിന്നും 72 മി ആണ് ഉയരം.
കോന്നി- അച്ചൻകോവിൽ റോഡ് കടന്നു പോകുന്ന സ്ഥലങ്ങൾ പലതും നിലവിൽ നദീ തീരമിടിയൽ സാധ്യതയുള്ളതാണ്അതി വൃഷ്ടി മൂലം മണ്ണൊലിപ്പും തീരം ഇടിയുകയും ചെയ്ത അറുതലക്കയം, വളയം, ചിറ്റാർ, തുറ, ചീങ്കണ്ണിക്കയം എന്നിവിട ങ്ങളിൽ സംഘം സന്ദർശനം നടത്തി.അതി ശക്തമായ മഴ മൂലം ഉണ്ടായ കുത്തൊഴുക്കിൽ പലയിടങ്ങളിലും റോഡിന് നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
അരുവാപ്പുലം പഞ്ചായത്തും എം ജി സർവകലാശാലയുടെ സഹായത്തോടെ Disaster Management Plan തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.റാന്നി ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി.
മൂന്നു ദിവസം സംഘം കോന്നി വനം ഡിവിഷനിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി . . അരുവാപ്പുലം ,കൊക്കത്തോട് ,വയക്കര എന്നീ പ്രദേശങ്ങളില്‍ അരുവാപ്പുലം പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയി ഭാഗമായി .