ഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13പേർ മരണപെട്ടു

Spread the love

 

സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു . കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

With deep regret, it has now been ascertained that Gen Bipin Rawat, Mrs Madhulika Rawat and 11 other persons on board have died in the unfortunate accident.

 

ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് സായുധസേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

തമിഴ്‌നാട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് സായുധസേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:

തമിഴ്‌നാട്ടിലെ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ടതിൽ ഞാൻ അതിയായി വേദനിക്കുന്നു. അവർ വളരെ ശുഷ്‌കാന്തിയോടെ ഇന്ത്യയെ സേവിച്ചു. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്.

ജനറൽ ബിപിൻ റാവത്ത് അങ്ങേയറ്റം മികച്ച സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഓം ശാന്തി.

ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ, പ്രതിരോധ പരിഷ്കരണങ്ങൾ ഉൾപ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിൽ ജനറൽ റാവത്ത് പ്രവർത്തിച്ചു. സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന്റെ സമ്പന്നമായ അനുഭവം അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല.”

 

error: Content is protected !!