Trending Now

പുസ്തക പരിചയ സദസ്

Spread the love

 

konnivartha.com : സൈക്കോളജിസ്‌റ്റും എഴുത്തുകാരിയുമായ കോന്നി വട്ടക്കാവ് നിവാസിയും ഇപ്പോള്‍ ബാംഗ്ലൂരിൽ സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന  സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ 27.12.21 വൈകിട്ട് 5.30 ന് പരിചയപ്പെടുത്തുന്നു. പുസ്തക പരിചയ സദസ്സിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതാണ്.

 

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്കിടയിൽ അടിച്ചമർത്തപ്പെട്ട കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ശബ്ദമാണ് സാമൂഹിക സ്ത്രീ എന്ന പുസ്തകം. സ്വയം ഒതുങ്ങി കഴിയാൻ നിർബന്ധിതയാകുകയും, സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന ചട്ടക്കൂട്ടിൽ മാത്രം ജീവിതം ഒതുക്കുവാൻ പ്രേരിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കും വേണ്ടിയുള്ളതാണീ പുസ്തകം. സ്വാതന്ത്ര്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നുണ്ട് എഴുത്തുകാരി പുസ്തകത്തിലൂടെ.
സൈക്കോളജിസ്ട് കൂടിയായ സുനീസ, പത്തനംതിട്ട കോന്നി സ്വദേശിയാണ്.
സോളോ യാത്രകൾ നടത്തുന്ന അപൂർവം മലയാളി വനിതകളിൽ ഒരാൾ കൂടിയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
error: Content is protected !!