സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു

Spread the love

സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു

 

KONNIVARTHA.COM : ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ഇന്ത്യയിലെ പ്രതിനിധിയും കണ്‍ട്രി ഡയറക്ടറുമായ ബിഷോ പരാജൂളിയും അക്ഷയപാത്ര ഫൗണ്ടേഷന്‍റെ വൈസ് ചെയര്‍മാന്‍ ചഞ്ചലപതി ദാസയും ഇത് സംബദ്ധിച്ച കരാറില്‍ ഒപ്പുവച്ചു.

അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ പങ്കാളിത്തം സഹായിക്കുമെന്ന് ബിഷോ പരാജൂളി പറഞ്ഞു. 1961 മുതല്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഉച്ചഭക്ഷണ പരിപാടി. ആറ് പതിറ്റാണ്ടുകളായി സ്കൂള്‍ ഭക്ഷണ പരിപാടിയെ പിന്തുണയ്ക്കുകയും നൂറിലധികം രാജ്യങ്ങളില്‍ സുസ്ഥിരമായ ദേശീയ സ്കൂള്‍ ഭക്ഷണ പരിപാടി നടത്തുന്നതിന്‍റെ അനുഭവപരിചയവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ ഭക്ഷണ പരിപാടിയിലൂടെ സ്കൂള്‍ കുട്ടികള്‍ക്ക് പോഷകങ്ങള്‍ നല്കുന്ന ഇന്ത്യയില്‍ സ്കൂള്‍ ഭക്ഷണ പങ്കാളിത്ത പരിപാടിയില്‍ പ്രധാനപ്പെട്ടതാണ്. സ്കൂള്‍ ഭക്ഷണ പരിപാടിയിലെ ഏറ്റവും മികച്ച അനുഭവപരിചയവും അതിനോടനുബന്ധിച്ചുള്ള വിവിധ ഉദ്യമങ്ങളും മറ്റ് രാജ്യങ്ങള്‍ക്കും താത്പര്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഭക്ഷ്യസുരക്ഷ നേടാനായി ഇന്ത്യ പരിശ്രമിച്ചുവരികയായിരുന്നുവെന്ന് അക്ഷയപാത്ര ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ചഞ്ചലപതി ദാസ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്കൂള്‍ ഭക്ഷണ പരിപാടി കുട്ടികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഈ പങ്കാളിത്തത്തിലൂടെ വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ആഗോള ശൃംഖലയിലൂടെ വിശപ്പിനെ അടിസ്ഥാനതലത്തിലെ കൈകാര്യം ചെയ്തുള്ള അനുഭവപരിചയം മുതലാക്കി വന്‍തോതില്‍ ലോകമെങ്ങും ഭക്ഷണമെത്തിക്കാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിലെ വിവിധ രാജ്യങ്ങളില്‍നിന്നും ആഗോള ദക്ഷിണ മേഖലയിലും സ്കൂള്‍ ഭക്ഷണ പരിപാടിയിലൂടെ കുട്ടികള്‍ ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ധ്വാനിക്കേണ്ടി വരുന്നില്ലെന്നും കുട്ടികള്‍ അതിനായി പണം കണ്ടെത്തേണ്ടി വരുന്നില്ലെന്നും ഉറപ്പുവരുത്തും.

സംഘടിതമായ അനുഭവവും പരിചയവും ഉപയോഗപ്പെടുത്തി വിശപ്പിനെതിരേയും പോഷകദാരിദ്രത്തിനെതിരേയും പോരാടാന്‍ ഈ ദീര്‍ഘകാല പങ്കാളിത്തം സഹായിക്കും. ഭക്ഷ്യ സുരക്ഷിതത്വത്തിന്‍റെയും ശുചിത്വത്തിന്‍റെയും കാര്യത്തിലുള്ള വിടവുകള്‍ പരിഹരിക്കുകയും കുക്ക്സ് കം ഹെല്‍പ്പേഴ്സിന്‍റെ ശേഷിയും പോഷകാഹാര ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

രണ്ട് സംഘടനകള്‍ തമ്മില്‍ വിജ്ഞാനകൈമാറ്റം നടത്തുന്നതിനും ഒത്തുചേര്‍ന്ന് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നതിനും ഇന്ത്യയില്‍ പിഎം-പോഷണ്‍ നടപ്പാക്കുന്നതിനുമാണ് പങ്കാളിത്തം സഹായിക്കുക. സര്‍ക്കാരുകള്‍ തമ്മില്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തുന്നതിനും നയങ്ങളും തന്ത്രപരമായ ഘടകങ്ങളും രൂപപ്പെടുത്തി സ്കൂള്‍ ഭക്ഷണ പരിപാടിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.

വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെയും അക്ഷയപാത്രയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഓരോ പാദത്തിലേയ്ക്കുമുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുവേണ്ടി രണ്ട് സംഘടനകളും സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തും.

 

error: Content is protected !!