Trending Now

സിനിമ നടൻ കൈലാഷിൻ്റെ പിതാവ് എ.ഇ ഗീവർഗ്ഗീസ് ( 72) അന്തരിച്ചു

Spread the love

സിനിമ നടൻ കൈലാഷിൻ്റെ പിതാവ് എ.ഇ ഗീവർഗ്ഗീസ് ( 72) അന്തരിച്ചു

പത്തനംതിട്ട – പുറമറ്റം : സിനിമ നടൻ കൈലാഷിന്റെ പിതാവ് കുമ്പനാട്ടുകാരൻ തമ്പിച്ചായൻ എന്ന പുറമറ്റം മുണ്ടമല അടിച്ചിത്ര വീട്ടിൽ എ. ഇ. ഗീവര്‍ഗ്ഗീസ് ( 72) അന്തരിച്ചു. ഇന്ത്യൻ ആർമി മദ്രാസ് റെജിമെൻ്റ് സെക്കൻ്റ് ബറ്റാലിയൻ ഫുട്ബോളറും സൈനികനും ,കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് മുൻ സ്റ്റാഫും ആയിരുന്നു അദ്ദേഹം.വാര്യാപുരത്ത് കുഴികാലായിൽ ശോശാമ്മ വർഗ്ഗീസാണ് ഭാര്യ.

ഇന്നലെ രാത്രി ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് നിര്യാതനായത്.സിനിമ നടൻകൈലാഷ് ഏക മകനാണ്. ദിവ്യ കൈലാഷ് മരുമകളാണ് .

നാളെ ( ജനുവരി 12 ബുധൻ ) രാവിലെ ഏട്ട് മണിയ്ക്ക് ഭവനത്തിലെ ശ്രശ്രൂഷയ്ക്ക് ശേഷം ഒരു മണിയ്ക്ക് കാവുംപ്രയാർ സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ സംസ്കാരം നടക്കും.

error: Content is protected !!