
പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച)
konnivartha.com : തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് (ബുധനാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.