Trending Now

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വത്തില്‍ ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും നടന്നു

Spread the love

 

KONNIVARTHA.COM / പത്തനംതിട്ട: ആര്‍എസ്എസിന്‍റെ പണി കേരളാ പോലിസ് ഏറ്റെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു.

ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ സംഘപരിവാര്‍ ഭീകരത ഇന്ത്യയുടെ മതേതരത്തിനാണ് ഭീഷണിയാവുന്നത്. ഹിന്ദുത്വരാജ്യം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ആര്‍എസ്എസ് വംശഹത്യ നടപ്പാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മുഹമ്മദ് റാഷിദ് ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്‍റ് എ ആര്‍ ബുഹാരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എ മുഹമ്മദാലി മൗലവി, ഏരിയാ കമ്മിറ്റിഅംഗം റഷീദ് മൗലവി സംസാരിച്ചു. പത്തനംതിട്ട ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ അലി എ, ഷെഫീഖ് എസ്, ഷാഹുല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

error: Content is protected !!