കൊവിഡ് മൂന്നാം തരംഗം; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങണം; കോടിയേരി ബാലകൃഷ്ണൻ

Spread the love

 

konnivartha: മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാൽ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കൊവിഡ് മൂന്നാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും ബഹുജനസംഘടനകളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.മഹാമാരിയെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങൾ ദൈനംദിനം അവലോകനം ചെയ്ത് സമയബന്ധിതമായി ഭരണ സംവിധാനങ്ങളെ സർക്കാർ ചലിപ്പിക്കുന്നുണ്ടെന്നും കോടിയേരി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഈ ഘട്ടത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടുതൽ സജീവമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മഹാമാരി പോലുള്ള ദുരന്തം നാട് നേരിടുമ്പോൾ അതിനെ ചെറുക്കാൻ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്”-കോടിയേരി പറഞ്ഞു.

Related posts