വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു: തടയാനെത്തിയ അയല്‍ക്കാരനെയും കുത്തി

Spread the love

konnivartha.com : കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. മണ്ണീറ വടക്കേക്കര പ്ലാമൂട്ടില്‍കുഞ്ഞമ്മ ജോണ്‍ (68), മരുതിവിളയില്‍ വിശ്വംഭരന്‍ (62) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് മണ്ണീറ വടക്കേക്കര മാര്‍ത്തോമാപള്ളിക്കു സമീപത്തെ റോഡില്‍ കാട്ടുപന്നി ആക്രമിച്ചത്.

വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി വന്ന കുഞ്ഞമ്മയെ കാട്ടുപന്നി കുത്തിമറിച്ചിട്ടപ്പോള്‍ ഇവര്‍ നിലവിളിക്കുന്നത് കേട്ട് രക്ഷിക്കാനായി ഓടിയെത്തിയതാണ് അയല്‍വാസിയായ വിശ്വംഭരന്‍. ഇദ്ദേഹത്തെയും പന്നി ആക്രമിച്ചു. ഇരുവരുടെയും കൈകള്‍ക്കും കാലിനും പൊട്ടലേറ്റിട്ടുണ്ട്. വിശ്വംഭരന്റെ തലയ്ക്കും പരുക്കുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts