ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ

Spread the love

 

പ്രശസ്ത പിന്നണി ഗായിക ലതാമങ്കേഷ്‌കർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ഒരു മാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ലതാ മങ്കേഷ്‌കർ. കൊറോണ ബാധിതയായതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് അവർക്ക് ന്യൂമോണിയയും പിടിപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഗായിക കൊറോണയിൽ നിന്ന് മുക്തയായതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയച്ചത്. തുടർന്നും ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13 ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്.

Related posts