Trending Now

ആരോഗ്യം വീണ്ടെടുത്തു : വാവ സുരേഷിനെ നാളെ ഡിസ്ചാർജ് ചെയ്യും

Spread the love

konnivartha.com : വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി, ശരീരത്തിൽ നിന്ന് വിഷം പൂർണമായും ഇറങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പാമ്പു കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.

ഏതാനും ദിവസം മുന്നേ ആണ് വാവ സുരേഷിന് പാമ്പ് കടി ഏറ്റത് . അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . അറുപതു കുപ്പി ആന്‍റി വെനം കുത്തി വെച്ചു .

error: Content is protected !!