Trending Now

കെ കെ നായർ ഒൻപതാം ചരമവാർഷികം  

Spread the love

 

KONNIVARTHA.COM : പത്തനംതിട്ട മുൻ എം.എൽ.എയും ജില്ലയുടെ പിതാവുമായ കെ.കെ നായരുടെ ഒൻപതാം ചരമവാർഷികദിനത്തിൽ കെ.കെ നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ മുന്നിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി.

 

ഫൗണ്ടേഷൻ സെക്രട്ടറി സി. കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി അംഗം പി. മോഹൻരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.എ.സുരേഷ്കുമാർ, എ.ഗോകുലേന്ദ്രൻ , കെ. അനിൽകുമാർ ,ജെറി ഈശോ ഉമ്മൻ, റോസ് ലിൻ സന്തോഷ് , ജെറി അലക്സ് ,അഡ്വ. ഷബീർ അഹമ്മദ്, സലിം പി.ചാക്കോ, അഡ്വ. ദിനേശ് ബി. നായർ, അജയൻ വെട്ടിപ്രം എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

error: Content is protected !!