കെ എസ് ഡി പി റോഡ്‌ പണികള്‍ :കോന്നി -വകയാര്‍ മേഖലയില്‍ ഗതാഗത കുരുക്ക്

Spread the love

 

കോന്നി വാര്‍ത്ത : മൂവാറ്റുപുഴ -പുനലൂര്‍ റോഡ്‌ പണികള്‍ നടക്കുന്നു . കെ എസ് ഡി പി പദ്ധതി പ്രകാരം സബ് ജോലികള്‍ ഏറ്റെടുത്ത ആളുകള്‍ മെല്ലെ പോക്ക് തുടരുന്നു . കോന്നി -വകയാര്‍ മേഖലയില്‍ രണ്ടു മണിക്കൂര്‍ വീതം ഗതാഗത കുരുക്ക് എന്ന് പറഞ്ഞാല്‍ അനുഭവസ്ഥര്‍ പറയും ശെരി എന്ന് .

സര്‍ക്കാര്‍ സംവിധാനം എല്ലാം ഇവിടെ നോക്ക് കുത്തി .കെ എസ് ഡി പി ജീവനകാരും കൈ മലര്‍ത്തി . നിരന്തര ഗതാഗത കുരുക്കിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷിജോ വകയാറും കോന്നി പഞ്ചായത്ത് മെമ്പര്‍അനി സാബുവും ഇടപെട്ടു .അധികാരികള്‍ക്ക് പല കുറി കുറിമാനം നല്‍കി .ഒടുവില്‍ അധികൃതര്‍ ഉണര്‍ന്നു എന്ന് പറയുന്നു . നാളെ മുതല്‍ വലിയ വാഹനം കോട്ടയം മുക്കില്‍ നിന്നും വി കോട്ടയം വഴി പൂങ്കാവില്‍ എത്തി പത്തനംത്തിട്ട എന്നാണ് പരാതികാര്‍ക്ക് അധികാരികള്‍ നല്‍കിയ ഉറപ്പ് .എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ അറിയിപ്പ് വന്നിട്ടില്ല .

error: Content is protected !!