Trending Now

വകയാർ എട്ടാംകുറ്റിയിൽ പന്നിക്കൂട്ടം കിണറ്റില്‍ വീണു

Spread the love

 

പുതിയതായി കുഴിച്ചു കൊണ്ടിരുന്ന കിണറിനുള്ളിൽ പന്നിക്കൂട്ടം. വകയാർ എട്ടാംകുറ്റിയിൽ പുവള്ളിൽ എക്‌സൈസ്‌ ഓഫീസിനു സമീപം എം.ഗിരീശൻ നായരുടെ കുടുംബവക സ്ഥലത്താണ് പന്നികൾ എത്തിയത്.

 

രാവിലെ പട്ടി കുര കേട്ടാണ് സമീപവാസികൾ സമീപത്തെ കിണറ്റിൽ നോക്കിയത്.രണ്ടു വലിയ പന്നികളും, ഒരു ചെറുതുമാണ് ഉണ്ടായിരുന്നത്.ഒരു പന്നി വെള്ളം കുടിച്ചു ചത്തിരുന്നു.ശേഷിച്ച പന്നികളെ കോന്നി സ്ട്രൈക്കിങ് ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി വെടി വച്ചു കൊന്നു.സമീപ പ്രദേശത്ത് പന്നിശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു

വാര്‍ത്ത : അനു ഇളകൊള്ളൂര്‍

error: Content is protected !!