ആസ്മാ വലിഞ്ഞു കയറി വരും : കോന്നി മുതല്‍ കലഞ്ഞൂര്‍ വരെ പോയാല്‍

Spread the love

 

konnivartha.com : പുനലൂര്‍ -മൂവാറ്റുപുഴ റോഡ്‌ വികസനം കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തു കാത്തു ഇരുന്നിട്ട് വര്‍ഷങ്ങള്‍ . റോഡു പണി തുടങ്ങി . നരക തുല്യവുമായി . റോഡു പണി തുടങ്ങിയതില്‍ പിന്നെ റോഡ്‌ സൈഡിലെ വീടുകളില്‍ ഉള്ളവരെ തിരിച്ചറിയാന്‍ വയ്യ . അടി മുതല്‍ മുടി വരെ പൊടി നിറഞ്ഞു .

തുമ്മി തുമ്മി വലിവ് രോഗം പോലും വരുന്ന അവസ്ഥ . ആസ്മ വരുവാന്‍ ഈ പൊടി മതി . വെള്ളം ഒഴിക്കല്‍ ടൌണ്‍ പ്രദേശത്ത് മാത്രം . ഓരം ചേര്‍ന്ന് ഇത്തിരി വെള്ളം തളിയ്ക്കുന്ന വണ്ടികളെ കാണാം . വകയാര്‍ മേഖലയില്‍ കൂടി വാഹനം ഓടിച്ചാല്‍ എല്ലാ നരകവും ഒന്നിച്ചു അനുഭവിക്കാം .

പൊടി ശല്യം കാരണം ജനം പൊറുതി മുട്ടി . സബ് കരാറുകാരന്‍ ഇതെല്ലം കണ്ടു വെളുക്കെ ചിരിക്കുന്നു . വകയാര്‍ വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍ അധികാരികളോടെ പരാതി പറഞ്ഞു മടുത്തു . എം എല്‍ എ ഇടയ്ക്ക് ഉദ്യോഗസ്ഥരോട് ശകാരം തുടരുന്നു . ഒരു രണ്ടു മിനിറ്റ് നേരം കരാറുകാരനെ ഈ പൊടിയില്‍ നിര്‍ത്തിയാല്‍ പരിഹാരം ഉണ്ടാകും എന്ന് ഇത് വഴി പോയ യാത്രികരില്‍ പലരും പറയുന്നത് കേട്ടു . ശെരിയായ വിധം വെള്ളം തളിക്കാന്‍ തളി കരാര്‍ എടുത്ത ആള് തയാറാകണം .

എം എല്‍ എ ശകാരം തുടരണം . ഈ രീതി ശരിയോ എന്ന് പറയുക . ഈ റോഡിലൂടെ പോയാല്‍ അനുഭവം ഉള്ള ഇതൊരു ആളും ജന നേതാക്കളെ ആണ് കുറ്റം പറയുന്നത് . കരാറുകാരനെ കൊണ്ട് ജോലി ചെയ്യിക്കണം എന്നാണു അഭിപ്രായം .ദയവായി ജനം ഈ നമ്പറില്‍ വിളിക്കുക . കെ എസ് ടി പി എന്ന റോഡു പണി കമ്പനിയുടെ നമ്പര്‍ ആണ് : 04828 206 961. പരാതി പറയുക

error: Content is protected !!