Trending Now

പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം -ബിജെപി

Spread the love

 

konnivartha.com : പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് ആവശ്യപ്പെട്ടു.പത്തനാപുരം മുതൽ റാന്നി വരെയുള്ള റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടും അശാസ്ത്രീയമായ രീതിയിലും മന്തഗതിയിലുമാണ് നടക്കുന്നത്.

ചില സ്ഥലങ്ങളിൽ വീതി കൂടുതലും ചില സ്ഥലങ്ങളിൽ വീതി കുറവുമായാണ് നിർമ്മാണം നടത്തുന്നത്. വീടുകളിലേക്കുള്ള വഴികൾ അടച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടിലാണ്. അതുപോലെ പൊടി ശല്യം രൂക്ഷമായ സാഹചര്യം വളരെ ഗൗരവമുള്ളതാണ്. പലരും ശ്വാസം മുട്ടലിന് ചികിത്സാ നേടേണ്ട അവസ്ഥയിലാണ്.ശാസ്ത്രീയമായ രീതിയിൽ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ എത്രയും വേഗം റോഡ് പണി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് ആവശ്യപ്പെട്ടു.

error: Content is protected !!