
konnivartha.com :പുറമേ നിന്നു കൊണ്ടു വന്ന ഫ്രൈഡ് റൈസും ചിക്കനും കഴിച്ചു: ബാലസംഘം വേനല്‍തുമ്പി ക്യാമ്പില്‍ 24 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം യു പി സ്കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത 24 കുട്ടികള്‍ക്ക് നേരിയ ഭക്ഷ്യ വിഷബാധ ഏറ്റതായി സംശയിക്കുന്നു .കുറച്ചു കുട്ടികളെ വള്ളിക്കോട് പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചിരുന്നു . ഇതുമായി ബന്ധപെട്ട സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ വിവരം കിട്ടിയതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട തയാറെടുപ്പ് നടത്തിയിട്ടുണ്ട്. വള്ളിക്കോട് ആശുപത്രിയിലെ ഡോക്ടറുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ് .ആയതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരം ലഭ്യമല്ല. എന്നാല്‍ ഈ വിവരം കൂടി കോന്നി വാര്‍ത്ത പുറത്തു വിടുന്നു
ബാലസംഘം വേനല്‍ തുമ്പി ഏരിയാ തല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളിലെ ഇരുപത്തി നാല് ആളുകള്‍ക്ക് ആണ് ഭക്ഷ്യ വിഷബാധ . വയറില്‍ അസ്വസ്ഥത തോന്നിയ കുട്ടികളെ വള്ളിക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു പരിശോധിച്ചു . എവിടെ നിന്നോ കൊണ്ട് വന്ന ഫ്രൈറൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ക്ക് തിങ്കള്‍ രാവിലെ മുതല്‍ ആണ് വയറില്‍ കമ്പനം തുടങ്ങിയത് . ഓരോ കുട്ടികള്‍ക്ക് വീതം അസ്വസ്ഥത ഉണ്ടായി . രാജ ലക്ഷ്മി , അദ്വൈത് , അഭിഷേക് ,അനശ്വര , നയന , ജസ്റ്റിന്‍ ,അര്‍ച്ചന , നന്ദന , നിഖില്‍ ,വിശാഖ് ,ആദിത്യ ,അഭിഷേക് ,ശ്രീ ലക്ഷ്മി , അനന്ദു ,ശ്രുതി ,ആശ്രയ , അമല്‍ ,ജിബിന്‍ , മീന , അഭിനവ് , ഹരിത , സുധി , അദ്വൈത്,ഐശ്വര്യ എന്നീ കുട്ടികള്‍ക്ക് ആണ് ഭക്ഷ്യ വിഷ ബാധ ഉണ്ടായത് . ഇവരെ പ്രാഥമിക പരിശോധന നടത്തി വീട്ടിലേക്ക് വിട്ടു .
ഭക്ഷ്യ വിഷ ബാധ ഉണ്ടായത് ഒതുക്കി തീര്‍ക്കുവാന്‍ ഉള്ള ശ്രമം നടന്നു . കോന്നി വാര്‍ത്ത ആദ്യം തന്നെ വാര്‍ത്ത നല്‍കിയതോടെ ആ ശ്രമം പൊളിഞ്ഞു . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് , ആരോഗ്യ വകുപ്പ് , ഭക്ഷ്യ സുരക്ഷാ വകുപ്പും അന്വേഷണം നടത്തി .(കുട്ടികളുടെ മുഖം ഉള്ളതിനാല്‍ വീഡിയോ പുറത്തു വിടുന്നില്ല )
മുന്‍പ് ഇത്തരം പരിപാടി നടക്കുമ്പോള്‍ വീടുകളില്‍ നിന്നും പൊതി ചോറുകള്‍ വാങ്ങി ആണ് ജനകീയ പരിപാടിയാക്കിയിരുന്നത് . ഇപ്പോള്‍ നടക്കുന്ന പരിപാടികളുടെ വിശ്വസ്തത തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ പ്രാദേശിക നേതാക്കള്‍ പെരുമാറുന്നു . ഈ വിഷയവുമായി ബന്ധപ്പെട്ടപ്പോള്‍ മിക്ക നേതാക്കളും പ്രതികരിച്ചില്ല . ചിലര്‍ ഫോണ്‍ എടുത്തില്ല . ഇത്തരം രീതി ശെരിയല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .