Trending Now

കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട കൂടല്‍ നിവാസിനിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Spread the love

 

konnivartha.com : കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ നിന്നാണ് കാണാതായ അപർണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്

കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.ഇന്ന് രാവിലെ 7 മുതല്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. ഈ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!