
konnivartha.com : സീതത്തോട് -നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കരാർ കമ്പനിയെ ഒഴിവാക്കാന്‍ നിർദേശം നൽകി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ..നിലയ്ക്കൽ കുടിവെള്ള വിതരണ പദ്ധതി 2020 ജൂലൈ മാസത്തിൽ കമ്മീഷൻ ചെയ്യുവാനാ യായിരുന്നു നേരത്തെ ഉള്ള തീരുമാനം .
പ്രവർത്തിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചയാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.ഈ സാഹചര്യത്തിലാണ് കരാർ കമ്പനി ഒഴിവാക്കാന്‍ എംഎൽഎ നിർദേശം നൽകിയത്.
തമിഴ്നാട് ആസ്ഥാനമായ അണ്ണാ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കായിരുന്നു കരാർ ചുമതല. കരാർ കമ്പനിയുടെ അനാസ്ഥ കാരണം ആങ്ങമൂഴി പ്ലാപ്പള്ളി റോഡ് ഗതാഗത യോഗ്യമല്ലാത്തതായി മാറിയിട്ട് നാളുകളേറെയായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റോഡ് നാലുമാസത്തിനകം ഗതാഗത യോഗ്യമാക്കനാമെന്നും എം എൽ എ പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ഗവൺമെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇന്ത്യയും കിണറിന്റെയും നിർമ്മാണത്തിന് 9 കോടി രൂപ അനുവദിച്ചിരുന്നു. കോന്നി ഉപതെരഞ്ഞെടുപ്പിന് ശേഷം അഡ്വക്കറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ ഇടപെട്ട് രണ്ടാം ഘട്ടത്തിനായി 120 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 75 കോടി രൂപയുടെ നിർമാണ പ്രവർത്തികൾ ആണ് അണ്ണാ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് ഒന്നാംഘട്ടമായി കരാർ നൽകിയത്.ഈ പ്രവർത്തിയിലാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്.
കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി 24 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും എംഎൽഎ പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ കൂടി പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിയും.
ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി എല്ലാമാസവും റിവ്യൂ ചെയ്ത് സമയബന്ധിതമായി പൂർത്തീകരിക്കാൻ ജലഅതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
യോഗത്തിൽ എംഎൽഎ യോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ലേഖാ സുരേഷ്, സീതത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ.പ്രമോദ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി വിനു, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ മാരായ ടി തുളസിധരൻ,സി സുനിൽ ,അസി. എക്സികുട്ടീവ് എൻജിനീയർ മാരായ വർഗീസ് എബ്രഹാം,സൗമ്യ, അസി. എൻജിനീയർമാരായ അനിൽ കുമാർ,അൻപു ലാൽ,ശ്രീലേഖ,സജി
പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അംബിക രാജേഷ്, അസി എൻജിനീയർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.