Trending Now

പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ലൈംഗികപീഡനം : പ്രതി അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെവീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

പന്തളം,കടയ്ക്കാട്‌ മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർഅൻസാരി(48)യെയാണ് അടൂർ പോലീസ് പിടികൂടിയത്.കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം.പീഡനവിവരം പോലീസിൽ പരാതിപ്പെട്ടതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി, മൊബൈൽ ഫോൺ ഉപയോഗിക്കാഞ്ഞതും, വീട്ടുകാരെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാഞ്ഞതും അന്വേഷണത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും,.

പ്രതിയുടെ നീക്കം തിരിച്ചറിയാൻ കഴിയാതെവരികയും ചെയ്തു. തുടർന്ന്, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷണം നീണ്ടു. അങ്ങനെയാണ് ശാസ്താംകോട്ട ഭരണിക്കാവിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാലത്തെത്തി ഇയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തു. തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ മെഡിക്കൽ പരിശോധന നടത്തിയശേഷം സ്റ്റേഷനിലെത്തിച്ച് നടപടികൾ സ്വീകരിച്ചു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

അന്വേഷണ സംഘത്തിൽ കൊടുമൺ സബ് ഇൻസ്‌പെക്ടർ മനീഷ്.എം , അടൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, ജോബിൻ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!