
വയനാട്ടിലെ വാകേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി. വാകേരി ഏദൻ വാലി എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാവിലെ 11 മണിയോടെ കടുവ കുടുങ്ങിയത്. വളർത്തുനായയെ ആക്രമിക്കുന്ന കടുവയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 14 വയസ് തികഞ്ഞ പെൺകടുവ പ്രായാധിക്യം മൂലം ഇര തേടാനാവാതെ വന്നതോടെ നാട്ടിലേക്കിറങ്ങുകയായിരുന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം