അറുപത്തി മൂന്നുകാരിയെ വി കോട്ടയത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

konnivartha,com : തൊഴിലുറപ്പ് തൊഴിലാളിയായ അറുപത്തി മൂന്നുകാരി വി കോട്ടയത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് വൈകുന്നേരം ആറരയോടെയാണ് തോട്ടിൽ കണ്ടെത്തിയത്.തലയിൽ ആഴത്തിൽ മുറിവേട്ടിട്ടുണ്ട്.

 

വി കോട്ടയത്ത് തടത്തിൽ വീട്ടിൽ അറുപത്തി മൂന്ന് വയസ്സുകാരി തങ്കമ്മയാണ് മരിച്ചത്.തൊഴിലുറപ്പ് കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിക്ക് കാൽ തെറ്റി തോട്ടിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.തങ്കമ്മയെ കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തോട്ടിൽ വീണനിലയിൽ കണ്ടെത്തിയത്. കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

error: Content is protected !!