Trending Now

ആരോപണ വിധേയനായ വ്യക്തിയെ ഭരണ ചുമതല ഏൽപ്പിച്ചത് ശരിയല്ല :സര്‍ക്കാര്‍ തിരുത്തണം

Spread the love

 

ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. നാളെ രാവിലെ കലക്ടറേറ്റിനുമുന്നിലും കോൺഗ്രസ് ധർണ സംഘടിപ്പിക്കും. ശ്രീറാം വെങ്കിട്ടരാമന് ജില്ലയുടെ ഭരണ ചുമതല ഏൽപ്പിച്ച സർക്കാർ നടപടി ശരിയായില്ലെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചിരുന്നു. നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു രമേശ് ചെന്നിലയുടെ പ്രതികരണം. സൈബറിടങ്ങളിലും ശ്രീറാം വെങ്കിട്ട രാമന്‍റെ നിയമനത്തെ ചൊല്ലി വൻ വിമർശനങ്ങളാണ് ഉയരുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഒരു പരിഗണനയും ശ്രീറാമിനു ലഭിക്കില്ലെന്നും മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സത്യം തെളിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി രണ്ട് വര്‍ഷത്തിനു ശേഷമാണ് ഉന്നതപദവിയിലേയ്ക്ക് ശ്രീറാം വെങ്കിട്ട രാമൻ തിരിച്ചെത്തുന്നത്.

ആലപ്പുഴ ജില്ലയുടെ കളക്ടറായുള്ള നിയമനമാണ് നിലവിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ആരോപണ വിധേയനായ വ്യക്തിയെ ജില്ലയുടെ ഭരണ ചുമതല ഏൽപ്പിച്ചത് ശെരിയായില്ലെന്നാണ് കോൺഗ്രസ് നിലപാട്.ഇത് തന്നെ ആണ് പൊതു ജന അഭിപ്രായം .സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനവും ജനതയെ വിഷമിപ്പിക്കുന്നു . മാറ്റുക നിലപാടുകള്‍

error: Content is protected !!