Trending Now

അമിതവേഗത്തിൽ വാഹനമോടിച്ചുപോയത് ചോദ്യംചെയ്തുവെന്നാരോപിച്ച് ക്രൂരമർദ്ദനം : 7പേർ അറസ്റ്റിൽ

Spread the love

 

konnivartha.com /പത്തനംതിട്ട : പ്രതികൾ അമിതവേഗതയിൽ വാഹനമോടിച്ചുപോയത് ചോദ്യം ചെയ്തവരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപിച്ച്, യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച കേസിൽ 7 പ്രതികളെയും കൊടുമൺ പോലീസ് പിടികൂടി.

 

അങ്ങാടിക്കലിൽ ശനി രാത്രി 8 മണിയ്ക്കാണ് സംഭവം. അങ്ങാടിക്കൽ വായനശാലാ ജംഗ്ഷൻ മുണ്ടയയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ്(39) വീടിനുമുന്നിൽ പ്രതികളുടെ ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായത്. പ്രതികളായ കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അനിൽകുമാറിന്റെ മകൻ അഭിഷേക് (23),വിളയിൽ വീട്ടിൽ വിത്സന്റെ മകൻ വിനു
വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ ലാലു മകൻ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അശോകന്റെ മകൻ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ രാജേന്ദ്രൻ മകൻ വിശാഖ് (23), ഓമല്ലൂർ നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിജയൻ മകൻ വിശാൽ (22), ഇടത്തിട്ട ഉമേഷ്‌ ഭവനം വീട്ടിൽ കമലാസനൻ മകൻ ഉമേഷ്‌ 23) എന്നിവരെയാണ് കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ വി എസ്സിന്റെ നേതൃത്വത്തിൽ ശനി രാത്രി തന്നെ
കസ്റ്റഡിയിലെടുത്തത്.

പ്രതികളുടെ അമിതവേഗത്തിൽ കാർ ഓടിച്ചുപോയത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതായി
പറയപ്പെടുന്നു, അക്കൂട്ടത്തിൽ ജയപ്രകാശും ഉണ്ടെന്ന് ആരോപിച്ച്, ആയതിലുള്ള വിരോധം കാരണം ഇയാളുടെ വീടിനു മുൻവശം കാറിലെത്തിയ പ്രതികൾ, ചോദ്യം ചെയ്തുകൊണ്ട് അസഭ്യവർഷത്തോടെ മർദ്ദിക്കുകയായിരുന്നു. ചെരുപ്പുകൊണ്ടും കൈകൊണ്ടും
ശരീശമാസകലം അടിയ്ക്കുകയും, ഒന്നാം പ്രതി കയ്യിലിരുന്ന ഇരുമ്പുവടികൊണ്ട് തലയുടെ വലതുവശം നെറ്റിയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ യുവാവിന്റെ മൊഴി എസ് ഐ മനീഷിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയതിനെ തുടർന്ന് കേസെടുക്കുകയും, അന്വേഷണം തുടങ്ങുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന്, പ്രതികളെ സംഭവസ്ഥലത്തുനിന്നും രാത്രിതന്നെ കസ്റ്റഡിയിലെടുത്തു, സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ
സ്ഥലത്തുനിന്നും അന്വേഷണസംഘം ചെരുപ്പുകളും, രക്തം പുരണ്ട പത്രക്കടലാസ്സും ഇരുമ്പ് പൈപ്പും, പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും ഹെൽമെറ്റും ചെരുപ്പുകളും കണ്ടെടുത്തു. കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ് ഐ അശോക് കുമാർ, എ എസ് ഐ സന്തോഷ്‌, എസ് സി പി ഓ അൻസാർ, സി പി ഓമാരായ ജിതിൻ, ഷിജു, അജിത് എസ് പി,
ഷൈമോൻ, അജിത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

error: Content is protected !!