Trending Now

കോന്നി എം എല്‍ എ യുടെ ആദരം നാളെ നടക്കും

Spread the love

 

konnivartha.com/ കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ 2022 എസ് എസ് എല്‍ സി , പ്ലസ് ടു, പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ 100% വിജയം കൈവരിച്ച സ്കൂളുകളെയും കോന്നി എം എൽ എ ആദരിക്കുന്ന ചടങ്ങ് നാളെ ഉച്ചക്ക് (26-07-2022, ചൊവ്വ ) രണ്ടു മണിക്ക് എലിയറയ്ക്കൽ ശാന്തി ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.

 

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യഥിതിയാകും, പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്മാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും

error: Content is protected !!