Trending Now

റ്റി കെ ദാമോദരൻ (94) ( കോന്നി ചെമ്മാനി സഖാവ് ) നിര്യാതനായി

Spread the love

 

കോന്നി മുറിഞ്ഞകൽ തോണുവേലിൽ റ്റി കെ ദാമോദരൻ (94) (ചെമ്മാനി സഖാവ് ) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. സംസ്ക്കാരം നാളെ (31.07.22) ഞായർ പകൽ 11 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സതി ദാമോധരൻ

മക്കൾ : D. സന്തോഷ് കുമാർ, D. സ്നേഹലത (റിട്ട. മാനേജർ കേരള ബാങ്ക്, പത്തനംതിട്ട) കൊച്ചു മക്കൾ ശ്രാവൺ സന്തോഷ്, ശ്രദ്ധ സന്തോഷ്, അഭിജിത്ത് രാജേന്ദ്രൻ, അനന്തു രാജേന്ദ്രൻ
മരുമക്കൾ : ഷിജി സന്തോഷ്, കെ.രാജേന്ദ്രൻ (റിട്ട. ട്രഷറി ഓഫീസർ )

 

ചെമ്മാനി സഖാവ്

പരിസ്ഥിതി പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു അന്തരിച്ച സഖാവ് ചെമ്മാനി. പാറമടകൾക്കെതിരെ ആദ്യ കാല സമരങ്ങൾ ഏറ്റെടുത്ത് പശ്ചിമഘട്ട സമര സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കർശന നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ നിരവധി നിയമയുദ്ധങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. മുറിഞ്ഞകൽ – അതിരുങ്കൽ റോഡിന്‍റെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് ടിപ്പർ ലോറികൾ വ്യാപകമായി തടഞ്ഞു കൊണ്ട് പ്രതിക്ഷേധിച്ചതിന്‍റെ ഫലമായിട്ടാണ് പിന്നീട് റോഡ് നവീകരിച്ചത്. അവസാന കാലത്തും പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യമായി കൊണ്ടു നടന്ന സി പി ഐ എം ന്‍റെ ഒറ്റയാൾ പോരാളിയെയാണ് നാടിന് നഷ്ടമായിരിക്കുന്നത്.

 

പരിസ്ഥിതി വിഷയങ്ങളിൽ കലർപ്പില്ലാത്ത നിലപാട് സ്വീകരിച്ച പരിസ്ഥിതി സ്നേഹിയായിരുന്നു ടി.കെ ദാമോദരൻ. കലഞ്ഞൂർ മേഖലയിലെ ക്രഷർ വിരുദ്ധ സമരങ്ങളുടെ നേതൃത്വം വഹിക്കുമ്പൊഴും ,സംസ്ഥാന തലത്തിലെ പരിസ്ഥിതി വിഷയങ്ങളിലും ഇടപെട്ട മാർഗദർശിയായ നേതാവാണ് വേർപാട് നികത്താനാകാത്ത നഷ്ടമാണ്  എന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ അനുശോചിച്ചു

error: Content is protected !!