മോട്ടോര്‍ വാഹന വകുപ്പില്‍ വിജിലന്‍സ് കണ്ടെത്തിയത് ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട്

Spread the love

 

konnivartha.com : വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ജാസൂസി’ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട്. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കൈക്കൂലിപ്പണമാണ്.ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ച് കൈക്കൂലി വാങ്ങിന്നതായി വിജിലന്‍സ് കണ്ടെത്തി.നേരിട്ടും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയും ഉദ്യോഗസ്ഥര്‍ കൈക്കൂലിപ്പണം വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി.

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം.ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കന്നതായായിരുന്നു പരാതി.സംസ്ഥാനത്തെ 53 ആര്‍.ടി.ഒ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.പരിശോധനകള്‍ കര്‍ശനമായ സാഹചര്യത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ഇടപാട് നടക്കുന്നുവെന്നും കണ്ടെത്തി.ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്.ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ്. ഇതിന് പുറമേ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടെത്തി

Related posts