ഗോള്‍ചലഞ്ച് സംഘടിപ്പിച്ചു

Spread the love

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഗോള്‍ചലഞ്ച് സംഘടിപ്പിച്ചു. കര്‍ത്തവ്യം കിനാവള്ളി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ച് പഞ്ചായത്ത് പ്രസിഡന്റ്  എസ്.ഉഷ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു.

 

മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി മുക്ത കേരളം രണ്ടാം കാമ്പയിന്റെ ഭാഗമായാണ് ഗോള്‍ ചലഞ്ച് നടത്തിയത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീരേഖ ആര്‍ നായര്‍, വാര്‍ഡ് അംഗം റോസമ്മ മത്തായി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, സി. ഡി.എസ്, കുടുംബശ്രീ അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts