Trending Now

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: കുടുംബശ്രീ വിപണന മേള തുടങ്ങി

Spread the love

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോട് അനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ വിപണന മേള തുടങ്ങി. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിച്ച വിവിധ ഇനം കാര്‍ഷിക, ഭക്ഷ്യ, ഗാര്‍ഹിക ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ മേളയില്‍ ലഭിക്കും. അയിരൂര്‍ പഞ്ചായത്തിലെ സംരംഭകര്‍ നടത്തുന്ന കുടുംബശ്രീ ഫുഡ് കോര്‍ട്ട്, എസ്ഇപി ടീമിന്റെ പായസമേള, കപ്പ, കാന്താരി, കട്ടന്‍ വിഭവങ്ങളും വിപണനമേളയെ ആകര്‍ഷകമാക്കുന്നു. നാലു ദിവസം കൊണ്ട് രണ്ടു ലക്ഷം രൂപയോളം വിറ്റുവരവ് നേടാന്‍ കുടുംബശ്രീ സംരംഭകര്‍ക്ക് സാധിച്ചു.

വിപണന മേളയുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭന പ്രകാശ്, ജില്ലാ പ്രോഗ്രാം മാനേജര്‍ അനു ഗോപി, ജനപ്രതിനിധികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!