അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങവേ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

Spread the love

 

വെണ്മണി ശാർങ്ങക്കാവ് കടവില്‍ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ വിഷ്ണു (26), പുലിയൂർ വാത്തിലേത്ത് പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്.ആലപ്പുഴ വെണ്മണിയിൽ ബന്ധുവീട്ടിൽ അടുക്കള കാണൽ ചടങ്ങിന് എത്തിയവരാണ് ഇരുവരും. വെൺമണി ശാർങ്ങക്കാവ് കടവിലാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു.

Related posts