Trending Now

അരിക്കൊമ്പനെ ലോറിയിൽ കയറ്റി കോന്നി സുരേന്ദ്രനും സംഘവും

Spread the love

 

അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ  ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ മേതകാനത്തു വനത്തില്‍ തുറന്നു വിടും .കുമളിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു .

 

അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടിയായിട്ടുണ്ട്. ഈ പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നു .ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ 6 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോ​ഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്.ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം

error: Content is protected !!