Trending Now

കോന്നി പൂങ്കാവ് നിവാസി ഭാര്യയെ കുത്തി കൊന്നശേഷം കുവൈറ്റില്‍ ആത്മഹത്യ ചെയ്തു

Spread the love

konnivartha.com : കുവൈറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി  പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ചനിലയിലുമാണു പോലീസ് കണ്ടെത്തിയത്.

സാല്‍മിയയില്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചനിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പോലീസെത്തി വീടിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിപ്പോളാണ് കുത്തേറ്റ് മരിച്ചനിലയില്‍ ജീനയെ കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ആത്മഹത്യ ചെയ്തതാകാമെന്നാണ്  പോലീസ് നിഗമനം

ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന.

error: Content is protected !!