Trending Now

വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Spread the love

 

konnivartha.com: വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടൽ പോലീസിന്റെ പിടിയിലായി.കൂടൽ മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ ബാബുവിന്റെ മകൻ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണിൽ വീട്ടിൽ കലാധരന്റെ മകൻ സബിനേഷ് (18)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10മണിക്ക് ശേഷവും വെള്ളി രാവിലെ 6 നുമിടയിലാണ്
മോഷണം നടന്നത്.

ഇന്നലെ രാത്രി കൂടൽ കടുവന്നൂർ സന്തോഷ് വിലാസത്തിൽ സന്തോഷിന്റെ മൊഴിപ്രകാരം
മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.സന്തോഷിന്റെ സഹോദരിയുടെ മകന്റെഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ 8000 രൂപവിലവരുന്ന ബാറ്ററിയാണ് പ്രതികൾ മോഷ്ടിച്ചത്.

പഴക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വണ്ടികുറച്ചുനാളായി സന്തോഷിന്റെ വീട്ടുമുറ്റത്താണ്
സൂക്ഷിച്ചിരുന്നത്.

വീടിന്റെ മതിൽ നിർമാണംതുടങ്ങിയപ്പോൾ,സമീപത്തുള്ളആൾതാമസമില്ലാത്ത
വീടിന്റെ മുറ്റത്തേക്ക് മാറ്റിയതായും എല്ലാ ദിവസവും പോയി നോക്കുമായിരുന്നെന്നും സന്തോഷിന്റെ മൊഴിയിൽ പറയുന്നു.ഇന്നലെ രാവിലെ 6 ന് പതിവുപോലെ പോയിനോക്കുമ്പോൾ ബാറ്ററി മോഷ്ടിക്കപ്പെട്ടുവെന്ന് മനസ്സിലായി. അയൽവാസികളോട്
തിരക്കിയപ്പോൾ, കൂടൽ മിച്ചഭൂമിയിൽ താമസിക്കുന്ന നാലുപേർ പെട്ടി ഓട്ടോയിൽ എത്തിയിരുന്നുവെന്ന് അറിഞ്ഞു. തുടർന്നാണ് സന്തോഷ് പോലീസിൽ പരാതി
നൽകിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ കൂടൽ എസ് ഐ ഷെമിമോളുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ ഉടനടി പിടികൂടി. പ്രതികളെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!