2019ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Spread the love

ജോൺ ബി. ഗുഡിനഫ്, സ്റ്റാൻലി എം.വിറ്റിങ്ഹാം, അകിര യോഷിനോ എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം. സ്മാർട്ഫോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്നതിലേക്ക് നയിച്ച ഇവരുടെ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഒഫ് സയൻസസാണ് ബുധനാഴ്ച പുരസ്കാരം പ്രഖ്യാപിച്ചത്.
ലോകത്തെ ടെക്നോളജി രംഗത്തെ മാറ്റി മറിച്ച കണ്ടുപിടിത്തമാണ് ലിഥിയം അയോൺ ബാറ്ററികൾ. സ്മാർട്ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ തുടങ്ങി ഇലക്ട്രിക് കാറുകൾക്ക് പോലും ഇന്ന് ഇവ ഊർജം നൽകുകയാണ്. വയർലെസ്സായ, ഫോസിൽ ഇന്ധനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു കണ്ടുപിടിത്തമാണിതെന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിനിടെ നൊബേൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടത്.1922വിൽ ജനിച്ച ജോൺ ബി. ഗുഡിനഫ് നിലവിൽ അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ സ്റ്റാൻലി എം.വിറ്റിങ്ഹാം അമേരിക്കയിലെ തന്നെ ബിങ്ഹാംപ്ടൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. അകിര യോഷിനോയാകട്ടെ ജപ്പാനിലെ മെയ്‌ജോ യൂണിവേഴ്സിറ്റിയിലാണ് അദ്ധ്യാപകനായി ജോലി ചെയ്യുന്നത്.

Related posts

Leave a Comment