Trending Now

കൊടുമണ്ണിലെ 16 വയസ്സുകാരന്‍റെ കൊലപാതകം: പ്രതികൾക്ക് ജാമ്യം അനുവദിച്ചു

Spread the love

പത്തനംതിട്ട: കൊടുമണ്ണിൽ 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതക കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പത്തനംതിട്ട ജുവനൈൽ കോടതി ജഡ്ജി രശ്മി.ബി.ചിറ്റൂർ. ജാമ്യം അനുവദിച്ചു.കുറ്റാരോപിതർക്ക് വേണ്ടി അഡ്വ.പ്രശാന്ത്.വി.കുറുപ്പ്, അഡ്വ.ബി.അരുൺദാസ് എന്നിവർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈൽ ബോർഡ് തളളിയിരുന്നു.ഇതിനെത്തുടർന്ന് പത്തനംതിട്ട എസ്.പി.യുടെ പ്രത്യേക താൽപര്യപ്രകാരം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമൺ സി.ഐ. ശ്രീകുമാറിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി അടൂർ ഡി.വൈ.എസ്.പി. ജവഹർ ജനാർദ്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജുവനൈൽ ബോർഡിന്റ വിധിക്കെതിരെ പോലീസ് പത്തനംതിട്ട ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.16 വയസ്സ് പ്രായമായ കുറ്റാരോപിതരെ നിർഭയ കേസിന്റ മോഡലിൽ മുതിർന്നവരെപ്പോലെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും, അതു കൊണ്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നുമായിരുന്നു പോലീസിന്റ ആവശ്യം.പ്രതി ഭാഗം അഭിഭാഷകർ ഈ വാദത്തെ ഖണ്ഡിച്ചതിനെത്തുടർന്ന് അപ്പീൽ ജില്ലാ കോടതി ജഡ്ജി സാനു.എസ്.പണിക്കർ തള്ളിയിരുന്നു.
ഇതിനെത്തുടർന്ന് പ്രതിഭാഗം അഭിഭാഷകർ കഴിഞ്ഞ വെള്ളിയാഴ്ച പ്രതികൾക്ക് വേണ്ടി നൽകിയ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേട്ട ജുവനൈൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
—————-
റിപ്പോര്‍ട്ട് : മനോജ് പുളിവേലില്‍ / കോന്നി വാര്‍ത്ത

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!