
konnivartha.com: വടശ്ശേരിക്കര പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുട്ട കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ലത മോഹന്‍ നിര്‍വഹിച്ചു.
842 ഗുണഭോക്താക്കള്‍ക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നല്‍കിയത്. ആറര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
വടശ്ശരിക്കര മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെറ്ററിനറി സര്‍ജന്‍ സിന്ധു, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.