
konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഓഫീസ് കെട്ടിടത്തിൻ്റെ നവീകരണ ജോലികൾ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.
സ്കൂൾ കെട്ടിടം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്ന ജോലികളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി അഡ്വ.രാജു ഏബ്രഹാം നിർവഹിച്ചു.അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയുമായ രേഷ്മ മറിയം റോയ്,സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ,സീനിയർ അസിസ്റ്റൻ്റ് കെ എസ് ശ്രീജ,അദ്ധ്യാപകരായ ലതി ബാലഗോപാൽ,എസ് സുഭാഷ് എന്നിവർ പങ്കെടുത്തു.
സന്നദ്ധ പ്രവർത്തകർക്കുള്ള ഭക്ഷണം സ്കൂളിലെ അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നൽകിയപ്പോൾ നവീകരണ പ്രവർത്തന ചെലവ് കണ്ടെത്തിയത് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയാണെന്ന പ്രത്യേകത ഈ പ്രവർത്തനത്തെ വേറിട്ടതാക്കുന്നു.