
konnivartha.com: കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം നാലായി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നിവരാണ് ഇനിയുള്ളത്.കോന്നി ആനത്താവളത്തിന്‍റെ പ്രതാപ കാലത്ത് നിരവധി ആനകള്‍ ആണ് ഉണ്ടായിരുന്നത് .
കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾ ഇവിടെയാണ് ചരിഞ്ഞത് . കോന്നി ആനത്താവളം നിലനിര്‍ത്തുവാന്‍ പുറമേ നിന്നും ആനകളെ കൊണ്ട് വന്നു പരിപാലിക്കേണ്ട അവസ്ഥയിലാണ് .
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ് ആനകള്‍ .ആനകളെ അടുത്ത് കാണുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്നുണ്ട് .
അഞ്ചു വയസ്സുകാരനായ കോന്നി കൊച്ചയ്യപ്പന്‍ ഇന്നലെ രാവിലെ ആണ് ചരിഞ്ഞത് . വൈറസ് ബാധ ആണ് കാരണം എന്ന് സംശയിക്കുന്നു . കോട്ടൂർ ആനക്യാമ്പിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺകുമാർ, കാട്ടൂർ മൃഗാശുപത്രിയിലെ ഡോ. രാഹുൽനായർ, ഇലന്തൂർ മൃഗാശുപത്രിയിലെ ഡോ. ഷബീബ എന്നിവരാണ് പോസ്റ്റുമോർട്ടം നടത്തിയത്.ആനത്താവളത്തിലെ കൃഷ്ണ എന്ന ആനക്കുട്ടിയിലേക്കും വൈറസ് ബാധ പടരാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.