
konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ചിറ്റൂർ തടത്തിൽ വീട്ടിൽ അജിയുടെ മകൻ അജിസൽ അജി,വഞ്ചിപൊയ്ക ഓലിക്കൽ നിസാമുദ്ദീന്റെ മകൻ നബീൽ നിസാം എന്നിവരാണ് അപകടത്തില്‍പ്പെട്ടത് .ഇതില്‍ ഒരാളുടെ മൃതദേഹം തിരച്ചിലിന് ഒടുവില്‍ ലഭിച്ചു . അജിസലിന്‍റെ മൃതദേഹം ആണ് ലഭിച്ചത് . നബീലിനു വേണ്ടി തിരച്ചിൽ നടക്കുന്നു.അജിയുടെ ഏകമകനാണ് അജിസൽ.
സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാഗത്തുനിന്ന് കാൽവഴുതി താഴേക്ക് ഒഴുക്കിൽപ്പെട്ടു