പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/09/2025 )

Spread the love

ഏഴംകുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു

അടൂര്‍ നിയോജകമണ്ഡലത്തിലെ ഏഴംകുളം വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കാന്‍ 50 ലക്ഷം രൂപയുടെ  ഭരണാനുമതി ലഭിച്ചതായി നിയസമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി. സംസ്ഥാനതലത്തില്‍ അനുവദിച്ച 32 സ്മാര്‍ട്ട് വില്ലേജുകളുടെ പട്ടികയിലാണ് ഏഴംകുളത്തെയും ഉള്‍പ്പെടുത്തിയത്. ചുറ്റുമതില്‍, കെട്ടിട സൗകര്യങ്ങള്‍, കമ്പ്യൂട്ടറുകള്‍ അനുബന്ധ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കുന്നത്.

 

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ നവകേരളം കര്‍മപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്‌സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ഒരു വര്‍ഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ഒക്ടോബര്‍ നാല്.  പത്തനംതിട്ട കലക്ടറേറ്റ്  ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം കര്‍മപദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9188120323

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി/ പട്ടികവര്‍ഗ ഗുണഭോക്താക്കളുടെ ഉപജീവന മാര്‍ഗവും സാമൂഹിക വികസനവും മെച്ചപ്പെടുത്തുന്നതിനായി സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ജില്ലയില്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2967720.


ഗതാഗത നിയന്ത്രണം

അത്തിക്കയം- കുക്കുടുമണ്‍-മന്ദമരുതി റോഡില്‍ സ്റ്റോറുംപടി മുതല്‍ മന്ദമരുതി വരെയുള്ള റോഡിന്റെ ഉപരിതല പ്രവൃത്തി നടക്കുന്നതിനാല്‍ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എന്‍ട്രന്‍സ് പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി (വിഷന്‍ പ്ലസ്) 2025-26 പദ്ധതിപ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം  നേടുന്നതിനായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായവരും പ്ലസ് ടു സയന്‍സ്, ഇംഗ്ലീഷ്  വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുളള സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുളള ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കൂടരുത്.  നിശ്ചിതമാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വാര്‍ഷിക വരുമാനം, എസ്എസ്എല്‍സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 10 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍:0468 2322712, 9497103370.

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഇതുവരെ അവസരം വിനിയോഗിക്കാത്തവര്‍ക്ക് മാത്രമേ പുതുക്കുവാന്‍ കഴിയൂ. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വില്‍പന നടത്തിയതിന്റെ രേഖ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0468 2222709.

ക്വട്ടേഷന്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള വടശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും 2025 ഒക്ടോബര്‍ 15 മുതല്‍ 2028 ഒക്ടോബര്‍ 14 വരെ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 2025  നാല്. ഫോണ്‍: 9447709944, 0468 2311343.

റീ ടെന്‍ഡര്‍

പറക്കോട് ശിശു വികസനപദ്ധതി ഓഫീസില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ആറ് ഉച്ചയ്ക്ക് ഒന്ന് വരെ. ഇ-മെയില്‍ : [email protected],  ഫോണ്‍: 04734 217010, 9447392693.

ഗതാഗത നിരോധനം

പുതുശേരിഭാഗം- തട്ടാരുപടി-ഏറത്ത്-വയല റോഡിലെ കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും പുതുശേരിഭാഗം തട്ടാരുപടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ പുതുശേരിഭാഗം ക്ഷേത്രത്തിന് വടക്കുവശത്തു നിന്നും പുതുശേരിഭാഗം പുലിമല കൈതമുക്ക് റോഡില്‍കൂടി ഏഴംകുളം റോഡിലേയ്ക്കും ഏനാത്ത് തട്ടാരുപടിയില്‍ നിന്നും പുതുശേരിയിലേക്ക് വരുന്ന വാഹനങ്ങള്‍ തട്ടാരുപടി ജംഗ്ഷനില്‍ നിന്നും കൈതക്കുഴി ആര്യാസ് ഹോട്ടല്‍ റോഡിലൂടെയോ കൈതമുക്ക് പുലിമല പുതുശേരി ഭാഗം റോഡിലൂടെയോ പോകണമെന്ന് പൊതുമരാമത്ത് (നിരത്ത്) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025 പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പുകള്‍ തിരുത്തല്‍, സ്ഥാന മാറ്റം, ആക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച അപേക്ഷ ഒക്ടോബര്‍ 14 വരെ www.sec.kerala.gov.in  വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഇലക്ട്രല്‍ രജിസ്ട്രഷന്‍ ഓഫീസര്‍ അറിയിച്ചു.

Related posts