കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട്: വള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
konnivartha.com; :അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വള്ളിക്കോട് പഞ്ചായത്തിൽ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഉദ്ഘാടനങ്ങൾ നിർവഹിച്ചത്.നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്.
പോസ്റ്റ് ഓഫീസ് –
കാവിന്റയ്യത്ത് പടി പത്തുലക്ഷം
കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം
തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം
സ്മാർട്ട് അങ്കണവാടി കുടമുക്ക് 27 ലക്ഷം
കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം
ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി
5 ലക്ഷം
വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം
നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം റോഡ്
10 ലക്ഷം
വള്ളിക്കോട് കുടുംബാരോഗികേന്ദ്രം പുതിയ കെട്ടിടം
27 ലക്ഷം
കുഴിപ്പറമ്പിൽപടി നെല്ലിപ്പള്ളിൽ പടി
5 ലക്ഷം
പിഡി യുപിഎസ് പാചകപ്പുര 10 ലക്ഷം
വള്ളിക്കോട് ഏലാ വികസനം ട്രാക്ടർ പാലം 40 ലക്ഷം.
കരിമുരിക്കൽപടി- പുല്ലംപ്ലാവിൽ പടി 15 ലക്ഷം.തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ആണ് പള്ളിക്കോട് പഞ്ചായത്തിൽ നടന്നത്.
വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു ചാർലി പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ജോസ്, അയ്യനെയ്യത്ത് എം വി ജോസ്, ലക്ഷ്മി, സുധാകരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു