ശബരിമല: സീറോ ഡെത്ത് പോളിസിയുമായി ജില്ല ദുരന്തനിവാരണ വിഭാഗം

Spread the love

 

konnivartha.com; ,ശബരിമല തീര്‍ഥാടനകാലത്ത് സീറോ ഡെത്ത് പോളിസിയുമായി പത്തനംതിട്ട ജില്ല ദുരന്തനിവാരണ വിഭാഗം. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ശബരിമല എഡിഎം ഡോ.അരുണ്‍ എസ് നായര്‍ സീറോ ഡെത്ത് പോളിസി മാര്‍ഗനിര്‍ദേശം അടങ്ങിയ പുസ്തകം ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യത്തിന് കൈമാറി പ്രകാശനം ചെയ്തു.

തീര്‍ഥാടകരുടെ സുരക്ഷ, അപകടസാധ്യത ലഘൂകരിക്കല്‍, യാത്ര സുഗമമാക്കുക, അപകടം മരണം ഇല്ലാതാക്കുക, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് സീറോ ഡെത്ത് പോളിസി രൂപികരിച്ചത്. മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും ഇതിലൂടെ
ശബരിമലയെ മാതൃകയാക്കാനാകും.

ഭാവിയില്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങളും സീറോ ഡെത്ത് പോളിസിക്കുള്ള ശുപാര്‍ശയും പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു.
ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്നി പി സി സേനന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts