കോന്നി വാര്‍ത്ത ഡോട്ട് കോം : പൊന്തനാംകുഴി കോളനി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കോളനി നിവാസികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.പുനരധിവാസം എങ്ങനെ നടപ്പിലാക്കണമെന്ന് ആലോചിക്കുന്നതിനാണ് എം.എൽ.എ കോളനി നിവാസികളുടെയും, റവന്യൂ, പഞ്ചായത്ത് അധികൃതരുടെയും യോഗം വിളിച്ചു ചേർത്തത്. കേരളത്തിൽ മറ്റൊരിടത്തും വാസയോഗ്യമായ സ്ഥലം ഇല്ല എന്ന സാക്ഷ്യപത്രം കുടുംബാംഗങ്ങൾ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതിനായി തഹസിൽദാർക്കു കൈമാറണമെന്ന് യോഗം തീരുമാനിച്ചു. സാക്ഷ്യപത്രത്തിൻ്റെ മാതൃക കോളനി നിവാസികൾക്ക് കൈമാറി. ഈ സാക്ഷ്യപത്രം കൈമാറി കഴിഞ്ഞാൽ കോളനി നിവാസികൾക്ക് വസ്തു വാങ്ങുന്നതിനുള്ള അർഹത ലഭിക്കും. ആറ് ലക്ഷം രൂപയാണ് വസ്തുവാക്കുന്നതിനായി ലഭിക്കുക. സാക്ഷ്യപത്രം നല്കി കഴിഞ്ഞവർക്ക് എഗ്രിമെൻ്റിൻ്റെ അടിസ്ഥാനത്തിൽ 50000 രൂപ…
Read Moreവിഭാഗം: Editorial Diary
വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല
സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്ട്രേഷന് വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല. നിലവിൽ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ…
Read More‘ഒമിക്രോൺ’; അപകടകാരി, അതിതീവ്ര വ്യാപനശേഷി:കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കി
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്.…
Read Moreപൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും കത്തിക്കുന്നതും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുസ്ഥലങ്ങളിലും ജലാശയം തോടുകള്‍ ഉള്‍പ്പെടെയുള്ള സ്രോതസുകളിലും മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായും പരാതി . ഇത്തരം പ്രവൃത്തികള്‍ 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വീടുകളിലേയും സ്ഥാപനങ്ങളിലേയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവമാലിന്യങ്ങള്‍ അതതു വാര്‍ഡിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറേണ്ടതുമാണ്. സ്വന്തമായി സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം പുനരുപയോഗത്തിനും പുനഃചംക്രമണത്തിനും വിധേയമാക്കേണ്ടതുമാണ്. പ്രതിമാസ യൂസര്‍ ഫീയായി വീടുകള്‍ക്ക് 50 രൂപയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് . ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കിയ രസീത് ഹാജരാക്കാതെ ഡിസംബര്‍ ഒന്നു മുതല്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതല്ലെന്നും ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.മറ്റു പഞ്ചായത്തുകളും ഈ രീതിയിലേക്ക് അറിയിപ്പ് നല്‍കുവാന്‍ ഉള്ള നടപടി സ്വീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നു .
Read Moreകോന്നി പേരൂർക്കളം ഗവ.എൽ.പി.സ്കൂളിനെ ഉന്നത നിലവാരത്തിലാക്കാൻ 1.5 കോടി രൂപ അനുവദിച്ചു
യതിയുടെ വിദ്യാലയത്തിന് 1.5 കോടിയുടെ ആധുനികവത്കരണം: അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കളം ഗവ.എൽ.പി.സ്കൂളിനെ ഉന്നത നിലവാരത്തിലാക്കാൻ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നിർമ്മാണത്തിന് തുക അനുവദിപ്പിച്ച് ഭരണാനുമതി നല്കിയതെന്നും എം.എൽ.എ പറഞ്ഞു. പേരൂർകുളം സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് ഉന്നത നിലവാരത്തിലെത്തിക്കുക എന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു പുനലൂർ-മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.93 വർഷം പഴക്കമുള്ള സ്കൂൾ യതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയിൽ പ്രശസ്തവുമാണ്. ആ പ്രാധാന്യം മനസ്സിലാക്കി സ്കൂളിനെ ആധുനികവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ജനങ്ങൾ കാൽനൂറ്റാണ്ടായി ആവശ്യമുയർത്തി വരികയായിരുന്നു. നിലവിലുള്ള കെട്ടിടം ഉപയോഗക്ഷമമല്ല എന്നു കാട്ടി…
Read Moreതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യം: ജില്ലാ കളക്ടര്‍
konnivartha.com : തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതുവരെ പ്രദേശത്തുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നു എന്നത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ബലത്തിന്റെ ഫലമായാണ്. ജീവിതത്തില്‍ നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എന്നാല്‍, ഓരോന്നിനും പരിഹാരം കുടുംബത്തില്‍ നിന്നോ സുഹൃത്ത് ബന്ധങ്ങളില്‍ നിന്നോ ലഭിക്കണമെന്നില്ല. അതിലുപരിയായി നമ്മുടെ സമൂഹത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയുമൊക്കെ ഇടപെടല്‍ വേണ്ടി വന്നേക്കാം. കോവിഡിനെ സംബന്ധിച്ചാണെങ്കില്‍ പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോകുന്നു എന്നുണ്ടെങ്കില്‍ അതില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുള്ള ശക്തമായ ഇടപെടലിന്റെ ഭാഗമായാണ്. അത്തരത്തില്‍…
Read Moreമഴ ഉണ്ട് :കുടിവെള്ളം ഇല്ല : കോന്നിയിലും അരുവാപ്പുലത്തും
മഴ ഉണ്ട് :കുടിവെള്ളം ഇല്ല : കോന്നി,അരുവാപ്പുലംകാരുടെ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നര മാസം : : തൊണ്ട വരണ്ടവര്‍ മാത്രം പരാതി പറഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി- അരുവാപ്പുലം ശുദ്ധജലപദ്ധതിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടു. അച്ചൻകോവിൽ ആറ്റിലെ കൊട്ടാരത്തിൽകടവിലെ പമ്പ് ഹൗസിൽ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. പമ്പ് ഹൗസിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് രണ്ടുമാസമാകുന്നു വെള്ളം ശേഖരിക്കുന്ന ആറ്റിലെ കിണറ്റിൽ ചെളിനിറഞ്ഞു കിണറ്റിൽനിന്നു പമ്പ് ഹൗസിലേക്കുള്ള വലിയ പൈപ്പ് ചെളികയറി അടഞ്ഞിരിക്കുകയാണ് ഇത് കാരണം പമ്പിങ് നടക്കാത്ത അവസ്ഥയാണ്.40 വർഷത്തിനുമേൽ പഴക്കമുള്ള ശുദ്ധജലപദ്ധതിയാണിത്. പമ്പിങ് മുടങ്ങിയതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയായി.പമ്പിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ ജലവിഭവവകുപ്പ് തയ്യാറാകുന്നില്ല. ചെളിനീക്കാനുള്ള തടസ്സമാണ് പ്രധാന ബുദ്ധിമുട്ട്. അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് താഴാത്തത് ചെളിവാരലിന് തടസ്സമാകുന്നു. കുടിവെള്ള വിതരണം മുടങ്ങിയതോടെ…
Read Moreകോന്നി മെഡിക്കല്‍ കോളേജിന് ഏഴ് വര്‍ഷത്തേക്കുളള പാരിസ്ഥിതിക അനുമതി ലഭിച്ചു
konnivartha.com :കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി ഏഴ് വര്‍ഷത്തേക്കുളള പാരിസ്ഥിതിക അനുമതി 2028 ഒക്ടോബര്‍ 11 വരെ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി കേരളയില്‍ നിന്നും ലഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
Read Moreകുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍
കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസ അവകാശ നിയമം. കുട്ടികളുടെ വികസനത്തിന് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും അതിജീവനവും പങ്കാളിത്തവുമെല്ലാം വിദ്യാഭ്യാസ മേഖലയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടിക്ക് സുരക്ഷ, സംരക്ഷണം, പങ്കാളിത്തം, അതിജീവനത്തിനാവശ്യമായ സൗകര്യം എന്നിവ ലഭ്യമായാല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ കഴിയുള്ളൂ. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒട്ടനവധി പദ്ധതികളാണ് വിവിധ വകുപ്പുകള്‍ നടത്തിവരുന്നത്. പോലീസ്, എക്‌സൈസ്, സാമൂഹ്യ നീതി, എസ്‌സി. എസ്ടി, വനിതാ ശിശു വികസന വകുപ്പ് തുടങ്ങി നിരവധി വകുപ്പുകളാണ്…
Read Moreഅഡ്ജസ്റ്റ്‌മെന്റ് ധാരണ: കോന്നി , ളാഹ ഹാരിസൺ തോട്ടത്തിലെ താൽക്കാലിക തൊഴിലാളികളെആര് വഞ്ചിച്ചു
അഡ്ജസ്റ്റ്‌മെന്റ് ധാരണ: കോന്നി , ളാഹ ഹാരിസൺ തോട്ടത്തിലെ താൽക്കാലിക തൊഴിലാളികളെആര് വഞ്ചിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പാട്ട കാലാവധി കഴിഞ്ഞിട്ടും തങ്ങളുടെ സ്വകാര്യ ഭൂമി എന്ന് ബോര്‍ഡ് സ്ഥാപിക്കുകയും കേരളത്തിലെ സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെച്ച്കോടികളുടെ ആദായം എടുക്കുന്ന കുത്തക പാട്ട കമ്പനിയായ ഹാരിസണ്‍ വീണ്ടും ജനത്തെ വഞ്ചിച്ചു കൊണ്ട് ഇവിടെ ഉള്ള ഉത്പാദനം കവരുന്നു . ഈ മണ്ണ് ഈ നാടിനു അവകാശപെട്ടത് ആണ് . പാട്ട കാലാവധി കഴിഞ്ഞു .എന്നിട്ടും മുതലാളി ഭാവം മാറിയില്ല . മാറ്റുവാന്‍ ഉള്ള ആളുകള്‍ അടിമകളായി ഇന്നും രാപകല്‍ പണി എടുത്തു നട്ടെല്ല് വളയ്ക്കുന്നു . ഈ നട്ടെല്ല് എന്ന് പറയുന്നത് നേരെ ഉള്ള നാഡി ആണ് അത് വളഞ്ഞാല്‍ എല്ലാം വളയും . ഹാരിസണ്‍ കമ്പനി ആരാണ് .അവര്‍…
Read More