ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ:പ്രധാന ഫോൺ നമ്പറുകൾ konnivartha.com; ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സേവനം തേടാവുന്നതാണ് . അടിയന്തര മെഡിക്കൽ സെന്ററുകൾ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കി .ഒപ്പം ശബരിമലയിലെ പ്രധാന ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു :മെഡിക്കൽ എമർജൻസി കോൺടാക്റ്റ് നമ്പർ 04735-203232 അടിയന്തര മെഡിക്കൽ സെന്ററുകൾ 1. നീലിമല അടിഭാഗം 2. നീലിമല മധ്യഭാഗം 3. നീലിമല ടോപ്പ് 4. APPACHIMEDU BOTTOM 5. APPACHIMEDU MIDDLE 6. APPACHIMEDUTOP 7. ഫോറസ്റ്റ് ക്യാമ്പ് ഷെഡ് 8. മരക്കൂട്ടം 9. ക്യൂ കോംപ്ലക്സ്-2 10. ക്യൂ കോംപ്ലക്സ് SM1 11. സാരംകുത്തി 12. വാവരുനട 13. SOPANAM 14. പാണ്ടിതാവളം 15. ചരൽമേട് ടോപ്പ് 16. ഫോറസ്റ്റ് മോഡൽ ഇ.എം.സി. 17.ചാരൽമേട് ബോട്ടം sabarimala emergency phone number HEALTH…
Read Moreവിഭാഗം: Featured
കോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും
konnivartha.com: കോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും . മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും. 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി ആണ് നാളെ ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് . ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് ( KASP ) ഉള്ള രോഗികൾക്കും, മെഡിസെപ്പ് ഉള്ളവർക്കും,JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്‌ട്രുമെന്റുകളും, ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള HLL ഫാർമസി ആൻഡ് സർജിക്കൽസ് വലിയ രീതിയിൽ പ്രയോജനപ്പെടും
Read Moreകീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.കേരള സിലബസുകാര്‍ക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി. പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ക്ക് ശേഷിക്കെയാണ് പുതിയ നടപടി.
Read Moreപുല്‍വാമ ഭീകരാക്രണത്തിനുള്ള സ്ഫോടകവസ്തുക്കളെത്തിച്ചത് ഓണ്‍ലൈന്‍ വഴി – എഫ്എടിഎഫ് റിപ്പോര്‍ട്ട്
2019 ലെ പുല്‍വാമ ഭീകരാക്രമണം, 2022 ല്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന ആക്രണം തുടങ്ങിയവയ്ക്കുള്ള സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴിയെന്ന് ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്).ഭീകരസംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി.ലോകവ്യാപകമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്.
Read Moreകോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു(02/07/2025 )
konnivartha.com :കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ(5) ചരിഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഇന്ന് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.പോസ്റ്റ് മോര്‍ട്ടം നടത്തിയാലെ രോഗ കാരണം കണ്ടെത്താന്‍ കഴിയൂ . വിനോദ സഞ്ചാരികളുടെ അരുമയായിരുന്നു അഞ്ചു വയസ്സുകാരൻ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് ഇവനെ ലഭിച്ചത്. ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാൽ മാത്രമേ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്. വനം വകുപ്പ് ഡോക്ടർ മറ്റ് വനം ജീവനക്കാർ എന്നിവർ സ്ഥലത്തു ഉണ്ട്.വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട് . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഒന്നും…
Read Moreകോന്നി വാര്‍ത്തയുടെ പഠനോപകരണ കിറ്റുകള്‍ സ്കൂളുകള്‍ക്ക് കൈമാറി
konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി . ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ് മാധ്യമ രംഗത്ത് പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് . രക്തദാന രംഗത്ത് വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ…
Read Moreപത്തനംതിട്ട ജില്ലയിലെ 37 സ്കൂളുകള്‍ക്ക് നാളെ ( ജൂണ്‍ 3) അവധി
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 22 സ്‌കൂളുകള്‍ക്ക് ( ജൂണ്‍ 3) ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അവധി പ്രഖാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താലൂക്കിലെ 15 സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ വിശദാംശം ചുവടെ Press release -Holiday 03.06.2025
Read Moreകുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും
konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര്‍ തോട്ടത്തില്‍ അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില്‍ നിന്നും ഉച്ചത്തില്‍ ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന്‍ അലാറം ആണ് വനം വകുപ്പ് താല്‍ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ ഇന്ന് വൈകിട്ട് കോന്നി എം എല്‍ എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്‍…
Read Moreവിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 19/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് 20/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read Moreകാലാവസ്ഥ അറിയിപ്പ് (17/05/2025)
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശൂർ, പാലക്കാട്ജി ല്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. NOWCAST dated 17/05/2025 Thunderstorms with light to moderate rainfall and gusty wind speeds reaching 40 kmph is likely at one or two places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam* districts; Light rainfall is likely to occur at one or two places in the Thrissur, Palakkad districts of Kerala.
Read More